- ബഹുഭുജം എന്ന ആശയം മനസിലാക്കാൻ.
- വിവിധതരം ബഹുഭുജങ്ങളെ മനസ്സിലാക്കാൻ .
- വിവിധ ബഹുജനങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കാൻ.
- വിവിധ ബഹുഭുജങ്ങളുടെ കോണുകളുടെ തുക മനസിലാകുന്നതിന്.
ബഹുഭുജം
നേർരേഖകൾ ഉപയോഗിച്ചുകൊണ്ട് നിർമിക്കുന്ന ഒരു സംവൃത ജാമിതീയ രൂപമാണ് ബഹുഭുജങ്ങൾ (polygons ).
വിവിധ ബഹുഭുജങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ തന്നെ കാണാൻ സാധിക്കുന്നു.
ത്രിക്കോണം ആണ് ഏറ്റവും ചെറിയ ബഹുഭുജം.
ചതുരവും ഒരു ബഹുഭുജമാണ് (ചതുർഭുജം) .
അഞ്ചു വശമുള്ള ബഹുഭുജത്തെ പഞ്ചബുജം എന്ന് പറയുന്നു. ആറു വശമുള്ള ബഹുഭുജത്തെ ഷഡ്ഭുജം എന്ന് പറയുന്നു. ഏഴു വശമുള്ള ബഹുഭുജത്തെ സപ്തഭുജം എന്ന് പറയുന്നു.
എട്ടു വശമുള്ള ബഹുഭുജത്തെ അഷ്ടഭുജം എന്ന് പറയുന്നു. ഒമ്പത് വശമുള്ള ബഹുഭുജത്തെ നവഭുജം എന്ന് പറയുന്നു. പത്ത് വശമുള്ള ബഹുഭുജത്തെ ദശഭുജം എന്ന് പറയുന്നു.
ബഹുഭുജങ്ങളുടെ കോണുകളുടെ തുക
ഒരു ത്രിക്കോണത്തിന്റെ കോണുകളുടെ തുക 180° ആണ്.
അതുപോലെ ഒരു ചതുർഭുജത്തിന്റെ കോണുകളുടെ തുക 2×180° = 360° ആണ്.
അതുപോലെ പഞ്ചഭുജത്തിന്റെ നോക്കിയാൽ 540° ആണ് എന്ന് കാണാം.
ഇങ്ങനെ ഏതൊരു ബഹുഭുജത്തിന്റെയും കോണുകളുടെ തുക കാണാൻ സാധിക്കും.
’n' വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക ( n-2 )× 180° ആണ്.
Conclusion
- ഇന്ന് വിവിധ ബഹുഭുജങ്ങളെ പരിചയപെടുകയാണ് ചെയ്തത്.
- ഓരോന്നിന്റെയും പേര് അതിന്റെ വശങ്ങളുടെ എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
- അതുപോലെ ’n' വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക ( n-2 )× 180° ആണ്.
Questionaire
No comments:
Post a Comment